കോലഞ്ചേരി: വിമുക്തി ലഹരിവർജ്ജനമിഷന്റെ റിപ്പബ്ലിക് ദിനാഘോഷം പുത്തൻകുരിശ് സെന്റ് തോമസ് കോളേജിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം.എ. റെജി അദ്ധ്യക്ഷനായി. വടവുകോട് ബ്ലോക്ക് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജൂബിൾ ജോർജ് മുഖ്യാതിഥിയായി. അസി. എക്‌സൈസ് കമ്മീഷണർ ജി. സുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. അസി. പ്രൊഫ. വി.എച്ച്. രാംദാസ് ക്ലാസെടുത്തു. വിമുക്തിമിഷൻ ജില്ലാ കോ ഓർഡിനേ​റ്റർ കെ.എ. ഫൈസൽ, ആന്റി നാർക്കോട്ടിക് സെൽ കൺവീനർ ഫാ. ഹെനു തമ്പി തുടങ്ങിയവർ സംസാരിച്ചു.