kerala-pradesh

കുമ്പളങ്ങി: കെ.പി.സി.സിയുടെ 137രൂപ ചലഞ്ചിൽ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് യൂണിയൻ കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം കമ്മിറ്റി പങ്കുചേർന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മെറ്റിൽഡ മൈക്കിളിൽ നിന്ന് 137രൂപ കൊച്ചി യു.ഡി.എഫ് ചെയർമാൻ ജോൺ പഴേരി ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. യു.ഡബ്ല്യു.ഇ.സി കുമ്പളങ്ങി മണ്ഡലം പ്രസിഡന്റ് ജോണി ഉരളോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ദിപു കുഞ്ഞുകുട്ടി മുഖ്യപ്രഭാഷണം നടത്തി. നെൽസൺ കോച്ചേരി, എൻ.എസ്. സുബീഷ്, ഗോപി കാരകോടത്ത്, ജോസി താളിയാശ്ശേരി, സീജ ബിജു, ജോഷോ പനക്കൽ, സിജീവ് ഇടപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു