
കൊച്ചി: 51-മത് ദേശീയ സുരക്ഷാ വാരാഘോഷത്തോട് അനുബന്ധിച്ച് ദേശീയ സുരക്ഷാ സമിതി കേരള ഘടകം മാർച്ച് നാലുമുതൽ 11 വരെ നടത്തുന്ന സുരക്ഷാ മത്സരങ്ങൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലായി 23 മത്സരങ്ങളാണുള്ളത്. https://nsckerala.org/Safetyawards/ എന്ന വെബ്സൈറ്റിൽ കയറി അപേക്ഷകൾ സമർപ്പിക്കാം. വ്യവസായ സ്ഥാപനങ്ങളിലെ മികച്ച സുരക്ഷാ പരിപാലനത്തിനായി ശ്രേഷ്ഠ സുരക്ഷാ പുരസ്‌കാരം നൽകും. സാമൂഹ്യ സുരക്ഷ, തൊഴിൽ രംഗത്തെ ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ 2021ൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കുള്ളതാണ് സാമൂഹ്യ സുരക്ഷാ അവാർഡ്.