rep
ഈസ്റ്റ് മുടിക്കൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വാഴക്കുളം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈറുദ്ദീൻ ചെന്താര ദേശീയ പതാക ഉയർത്തുന്നു

പെരുമ്പാവൂർ: പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു. നഗരസഭയിൽ ചെയർമാൻ ടി. എം. സക്കീർ ഹുസൈൻ പതാക ഉയർത്തി. വിവിധ കൗൺസിലർമാരും ജീവനക്കാരും സംബന്ധിച്ചു. വെങ്ങോല കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ് വി.എച്ച് മുഹമ്മദ് ദേശീയപതാക ഉയർത്തി. ബ്ളോക്ക് സെക്രട്ടറി എം.പി. ജോർജ്, പി.എ. മുക്താർ, ശിഹാബ് പള്ളിക്കൽ, പി.പി. എൽദോസ്, എം.എ. ഷെരീഫ്, ബി. നിബിൻ സുൽത്താൻ, തൻസീർ ഒർണ, അൻസാർ വഫ തുടങ്ങിയവർ പങ്കടുത്തു.
ഈസ്റ്റ് മുടിയ്ക്കൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ വാഴക്കുളം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈറുദ്ദീൻ ചെന്താര പതാക ഉയർത്തി. ബൂത്ത് പ്രസിഡന്റ് സലീം പുത്തുക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് അമർ മിഷാൽ, പി.എ. ബീരാൻ, ഹംസ പറയൻ കുടി, അംജാദ് പല്ലച്ചി, സുബൈർ പറയൻ കുടി, മുരളി, ഹംദാൻ തുടങ്ങിയവർ പങ്കെടുത്തു.