1

തോപ്പുംപടി : തരിശു പ്രദേശങ്ങളെ ഉപയുക്തമാക്കി പച്ചക്കറികൾ ഉദ്പാദിപ്പിച്ച് ഉപയോഗിക്കുന്നത് ശ്ലാഘനിയവും പ്രോത്സാഹിക്കപ്പെടേണ്ടതുമാണെന്ന് കൊച്ചി എം.എൽ.എ കെ.ജെ. മാക്സി പറഞ്ഞു.നവജീവൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ മുണ്ടം വേലി സാൻ തോംകോളനിയിൽ നടന്നുവരുന്ന ജൈവ കൃഷിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.

വിളകൾ വിറ്റു കിട്ടുന്ന പണം പൂർണ്ണമായും നിരാലംബരായവരുടെ ചികിത്സയ്ക്കും മറ്റവാശ്യങ്ങൾക്കുമാണ് വിനിയോഗിക്കുന്നത് എന്ന് നവ ജീവൻ പ്രേക്ഷിതസംഘം പ്രസിഡന്റ് മേരി റെയ്ച്ചൽ പറഞ്ഞു. ഏകദേശം അമ്പതോളം വാഴത്തൈകളാണ് ആദ്യം നടുന്നത്. തുടർന്ന് മറ്റു പച്ചക്കറികളും നടുമെന്ന് കൃഷിക്കു നേതൃത്വം നല്കുന്ന നവ ജീവൻ വനിതാ കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു. കണ്ണമാലി സ്വദേശികളായ രണ്ടു പേർക്കുള്ള ചികിത്സാ സഹായവും എം.എൽ.എ വിതരണം ചെയ്തു. കോ-ഓഡിനേറ്റർ ജോൺസൺ വള്ളനാട്ട്, ഷിജിബിജു, സിബി ജോർജ്ജ്, ലാജി നോബിൾ, വിനീത ടീച്ചർ, ജോഫി ഹെൻട്രി, ജോളി ജോസി എന്നിവർ പങ്കെടുത്തു.