കൊച്ചി: പൊതുമേഖല ജനറൽ ഇൻഷുറൻസ് സ്വകാര്യവത്കരണ നടപടികൾ നിർത്തിവയ്ക്കുക, വേതന പരിഷ്‌കരണം നടപ്പിലാക്കുക, പെൻഷൻ, ഫാമിലി പെൻഷൻ പരിഷ്‌കരണം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ജോയിന്റ് ഫോറം ഒഫ് ട്രേഡ് യുണിയൻസിന്റെ നേതൃത്വത്തിൽ പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ഓഫീസർമാരും ജീവനക്കാരും ഇന്ന് അഖിലേന്ത്യ വ്യാപകമായി പണിമുടക്കും.