
കൊച്ചി: ജില്ലയിൽ ഇന്നലെ 9,708 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 43 ആരോഗ്യ പ്രവർത്തകരും കൊവിഡ് ബാധിതരായി. 6,946 പേരർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 12,102 പേർ രോഗ മുക്തി നേടി. 7,436 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 54,149 ആണ്.
ജില്ലയിലെ ചികിത്സയിൽ കഴിയുന്ന ആകെ കൊവിഡ് രോഗികളുടെ എണ്ണം 48,286 ആണ്.
ഇന്നലെ നടന്ന കൊവിഡ് വാക്‌സിനേഷനിൽ 10,781 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 2,731 ആദ്യ ഡോസും, 5,417 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 8,528 ഡോസും, 2,252 ഡോസ് കൊവാക്‌സിനും ഒരു ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ്.
ആരോഗ്യ പ്രവർത്തകർക്കും, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 2,633 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 54,723 ഡോസ് മുൻകരുതൽ ഡോസ് നൽകി.
ജില്ലയിൽ ഇതുവരെ
58,01,760 ഡോസ് വാക്‌സിനാണ് നൽകിയത്. 31,87,197 ആദ്യ ഡോസ് വാക്‌സിനും, 25,59,840 സെക്കന്റ് ഡോസ് വാക്‌സിനും നൽകി.
ഇതിൽ 51,14,765 ഡോസ് കൊവിഷീൽഡും, 6,70,360 ഡോസ് കൊവാക്‌സിനും, 16,635ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്. 94,845 കുട്ടികളാണ് ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.