വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ ആറ് വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. ബോൾഗാട്ടി, ഗോശ്രീ ജംഗ്ഷൻ, ഞാറക്കൽ സഹോദരനഗർ, ചെറായി പള്ളിസ്റ്റോപ്പ്, കുഴുപ്പിള്ളി പള്ളത്താംകുളങ്ങര, കോതാട് പനമിറ്റം എന്നിവിടങ്ങളിലാണ് വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. നാലുമാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് വെദ്യുതവകുപ്പ് ലക്ഷ്യമിടുന്നതെന്നും എം.എൽ.എ അറിയിച്ചു.