പള്ളുരുത്തി: ലോകായുക്ത വിധികൾ തള്ളിക്കളയാനും നടപ്പാക്കാതിരിക്കാനും സർക്കാരിന് അധികാരം നൽകുന്ന വിധം ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തി ഓർഡിനൻസ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് റെഡ് ഫ്ളാഗ് ആവശ്യപെട്ടു.

വ്യവസ്ഥകൾ ലോകായുക്തയെന്ന ജുഡീഷ്യൽ സ്ഥാപനത്തെ അപ്രസക്തമാക്കും. നിഷ്പക്ഷമായ നീതി നടത്തിപ്പിനെ തടയുകയും സ്വജന പക്ഷപാതിത്വത്തിന് അവസരമൊരുക്കും. സർക്കാരിൽ അധികാരം കേന്ദ്രീകരിക്കാൻ മാത്രമാണ് ഈ ഭേദഗതികൾ വഴിയൊരുക്കുക. ഓർഡിനൻസ് നടപടികൾ തുടക്കത്തിൽ തന്നെ നിർത്തി വയ്ക്കാൻ സർക്കാർ തയാറാവണം. ആയതിനാൽ ഈ ഓർഡിനൻസ് നടപടികളിൽ നിന്നും പിന്മാറാൻ കേരള സർക്കാറിനോട് സംസ്ഥാന ഭാരവാഹി ഉണ്ണിച്ചെക്കൻ ആവശ്യപ്പെട്ടു.