കളമശേരി: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി മെഡിക്കൽ ഓഫീസർ (20), സ്റ്റാഫ് നേഴ്സ് (40), ഡാറ്റ എൻട്രി ഓപ്പറേറ്റർ (6), ക്ലീനിംഗ് സ്റ്റാഫ് (30) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന പകർപ്പ് ,ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ് 31 ന് 10 മണിക്കും, മറ്റ് തസ്തികകളിലേക്ക് ഫെബ്രു.1 ന് 10 മണിക്കും എത്തണമെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0484-2754000, 2754 456