വൈപ്പിൻ: മണ്ഡലത്തിലെ ഏട്ടു പഞ്ചായത്തുകളിലും സാമൂഹിക അടുക്കളകൾ ഉടൻ ആരംഭിക്കുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. കൊവിഡ് അതിവ്യാപന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശമനുസരിച്ചാണ് ഇവ സജ്ജമാക്കുന്നത്. എല്ലാ സാമൂഹിക, സന്നദ്ധ കൂട്ടായ്മകളും രാഷ്ട്രീയ, സാമുദായിക, മതസംഘടനകളും ട്രേഡ് യൂണിയനുകളും മുൻകാലത്തെന്നപോലെ സംരംഭത്തിൽ ക്രിയാത്മകമായി സഹകരിക്കണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.