
മരട്: ഹാസ്യ വേദി സ്ഥാപക ജനറൽ സെക്രട്ടറി എസ്.എൻ.ജി നമ്പൂതിരിയുടെ സ്മരണക്കായി നൽകുന്ന 'എസ്.എൻ.ജി നർമ്മകഥാ പുരസ്കാര'ത്തിന് നർമ്മകഥകൾ ക്ഷണിക്കുന്നു. ആറ് എ ഫോർ പേപ്പറിൽ കവിയാത്ത പ്രസിദ്ധീകരിക്കാത്ത രചനകളുടെ മൂന്ന് കോപ്പി കളായി അയക്കണം. ഫെബ്രുവരി 28 ആണ് അവസാന തീയതി. ജി.കെ.പിള്ള തെക്കേടത്ത്, ജനറൽ സെക്രട്ടറി, ഹാസ്യ വേദി, കൊച്ചി 682040 എന്ന വിലാസത്തിൽ എൻട്രികൾ  ലഭിക്കണം. വിവരങ്ങൾക്ക്  7293239170 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫലകവും കാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം