ആലുവ: ദേശീയപാതയിൽ ആലുവ, അത്താണി, നെടുമ്പാശേരി, വാപ്പാലശേരി ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചു. അത്താണി കല്പക നഗർ ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ദേശീയപാതയ്ക്ക് കുറുകെ വീതികൂട്ടി കാന നിർമ്മിക്കും. സെന്റ് തെരേസാസ് കോൺവെന്റിന് മുന്നിലെ വെള്ളക്കെട്ട് പരിഹരിക്കാനും വാപ്പാലശ്ശേരി ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും നടപടിയുണ്ടാകും. ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആവശ്യമുള്ള നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകുമെന്ന് നാഷണൽ ഹൈവെ അതോറിട്ടി കൊച്ചി പ്രോജക്ട് ഡയറക്ടർ ബാലചന്ദർ അറിയിച്ചു. ബെന്നി ബഹനാൻ എം പി, അൻവർ സാദത്ത് എം.എൽ.എ, എന്നിവർ സ്ഥലം സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജെ. ജോമി, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിലീപ് കപ്രശ്ശേരി എന്നിവരും കൂടെയുണ്ടായിരുന്നു.