വൈപ്പിൻ: പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, ഫോർട്ട് വൈപ്പിൻ എന്നീ പ്രദേശങ്ങളിലെ വെള്ളക്കരം കുടിശികയായി റവന്യൂ റിക്കവറി നടപടികളിലുള്ള ഉപഭോക്താക്കൾക്ക് നിയമാനുസൃതമായ ഇളവുകളോടെ കുടിശിക തീർത്ത് റിക്കവറി നടപടികളിൽനിന്ന് ഒഴിവാകാൻ കൊച്ചി താലൂക്ക് ഓഫീസും വാട്ടർ അതോറിറ്റിയും സംയുക്തമായി അദാലത്ത് നടത്തുന്നു. ഇതിലേക്കുള്ള അപേക്ഷ വാട്ടർ അതോറിറ്റി ഞാറക്കൽ ഓഫീസിൽ ഫെബ്രുവരി 15ന് മുമ്പായി സമർപ്പിക്കമെന്ന് വാട്ടർ സപ്ലൈ ഡിവിഷൻ റവന്യൂ ഓഫീസർ അറിയിച്ചു.