പള്ളുരുത്തി:റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ പതാക ഉയർത്തി.തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസിസ് , ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.എസ്. അമ്മിണിക്കുട്ടൻ, ടി.ആർ. ജോസഫ് എന്നിവർ സംസാരിച്ചു.