ആലുവ: ന്യൂഡൽഹിയിൽ ഇന്ത്യൻ എയർഫോഴ്സിൽ എയർ കമ്മഡോറായ ആലുവ സ്വദേശി ബിജോ ജോൺ മാമന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ചു. ആലുവ കാസിനോ തിയേറ്ററിന് സമീപം പുത്തൻപറമ്പിൽ പരേതനായ മാമൻ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്. എം.ജി സർവകലാശാല ബി.എസ്‌സി ബോട്ടണി രണ്ടാം റാങ്കുകാരനായിരുന്നു. എം.ജി യൂണിവേഴ്സിറ്റി ടീം ബാസ്ക്കറ്റ്ബാൾ താരവുമായിരുന്നു. ഭാര്യ: മോജി. സ്റ്റീവൻ, കെസിയ എന്നിവർ മക്കളാണ്.