
ഉദയംപേരൂർ: നാഷണൽ എക്‌സ് സർവ്വീസ്‌മെൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷവും ഭാരത രാജ്യത്തിനായ് ജീവൻ ത്യജിച്ചവരെ ഓർമ്മിച്ചു കൊണ്ട് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.
യൂണിറ്റ് പ്രസിഡന്റ് സി.കെ. ദാമോദരൻ ദേശീയപതാക ഉയർത്തി. എൻഇഎക്‌സ്‌സിഇ ജില്ലാ ജോ. സെക്രട്ടറി സഹൃദയൻ കെ.കെ., യൂണിറ്റ് സെക്രട്ടറി സത്യാർത്ഥി കണ്ണംകേരിൽ, വി.എൻ. ശിവദാസ്, ഷാജീവൻ സി.കെ., പൊന്നപ്പൻ എന്നിവർ സംസാരിച്ചു