മരട്: പൊടിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വാഹനത്തിൽ നിന്നും ചോർന്ന് ദേശീയപാതയിൽ വീണത് യാത്രക്കാരെ ദുരിതത്തിലാക്കി. റിപ്പബ്ലിക് ദിനത്തിൽ കണ്ണാടിക്കാട് മുതൽ തൈക്കൂടം വരെയായിരുന്നു ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കിടന്നിരുന്നത്. പുലർച്ചെ വാഹനത്തിൽ നിന്നും ചോർന്നതാവാനാണ് സാദ്ധ്യത. ഇതിൽ കയറി വാഹനങ്ങൾ തെന്നാൻ തുടങ്ങിയതോടെ ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. മറ്റ് വാഹനങ്ങൾ പോകുമ്പോഴുള്ള കാറ്റടിച്ച് ഇരുചക്ര വാഹനയാത്രക്കാരുടെ ദേഹത്തും പ്ളാസ്റ്റിക് പറന്നു വീഴുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു.