കളമശേരി: നഗരസഭയ്ക്ക് സമീപം കഴിഞ്ഞ ദിവസം നടന്ന വാഹന അപകടത്തിൽ നിന്ന് എളമക്കര സ്വദേശിയായ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സൗത്ത് കളമശേരി ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് ദേശീയ പാതയിൽ എത്തിയ ലോറി ആലുവ ഭാഗത്തേക്ക് വലതു വശം ചേർത്ത് തിരിച്ചപ്പോൾ എറണാകുളം ഭാഗത്തേക്ക് റോഡ് മുറിച്ച് കടക്കാനിരുന്ന യുവാവിന്റെ ബൈക്ക് ട്രയിലറിനടിയിൽപ്പെടുകയും യുവാവ് ചാടി രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാരും പൊലീസും ചേർന്ന് വാഹനം പുറത്തെടുത്തു.