
കൊച്ചി: സിൽവർലൈൻ സാമൂഹികാഘാത പഠനം ബഹിഷ്കരിക്കണമെന്നു സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനമെന്ന നിലയിൽ കെ റെയിലിനു വണ്ടി സ്വകാര്യ ഏജൻസി നടത്തുന്ന സർവേ വെറും വിവര ശേഖരണം മാത്രമാണെന്നാണ് ആക്ഷേപം. സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.  ജനറൽ കൺവീനർ എസ് .രാജീവൻ, കെ.കെ.രമ എം.എൽ. എ, എം.ടി.തോമസ്, കെ.ശൈവപ്രസാദ്, ഡോ. എം.പി.മത്തായി, ജോൺ പെരുവന്താനം, അഡ്വ. ജോൺ ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.