അങ്കമാലി: നഗരസഭ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കള മാലിന്യസംസ്കരണത്തിന്റെ ഭാഗമായി ഓരോ വാർഡിലും 133കുടുംബങ്ങൾക്കായി ഏർപ്പെടുത്തിയ സൗജന്യ ബയോ ഡൈജസ്റ്റർ പോട്ടിന്റെ 17-ാം വാർഡുതല വിതരണോദ്ഘാടനം വാർഡിലെ മുതിർന്ന കർഷകൻ കുട്ടി വേലായുധൻ (എം.ആർ കുട്ടി) നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ടി.വൈ.ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രജിനി ശിവദാസൻ, മുൻ കൗൺസിലർ രേഖ ശ്രീജേഷ്, വാർഡ് വികസന സമിതി അംഗങ്ങളായ കെ.ബി.വേണുഗോപാൽ, അഡ്വ.ജീവൻ ബാലകൃഷ്ണൻ, രാഹുൽ രാമചന്ദ്രൻ, ജിജോ ജോർജ്, ഹരിത കർമ്മസേന സെക്രട്ടറി ജിഷ ലെനിൻ, സി.ഡി.എസ് മെമ്പർ സുമതി അയ്യപ്പൻ, ലിജി ഡേവീസ് തുടങ്ങിയവർ സംസാരിച്ചു.