
കൊച്ചി: കൊച്ചി കോർപ്പറേഷൻ പി.എം.എ. വൈ ലൈഫ് മിഷൻ പദ്ധതി പട്ടികയിൽ ഉൾപ്പെട്ട അനർഹരെ ഒഴിവാക്കും. പദ്ധതിക്കാവശ്യമായ കേന്ദ്ര സംസ്ഥാന വിഹിതം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അനർഹരെ ഒഴിവാക്കി പട്ടിക അന്തിമമാക്കുന്നതെന്ന് മേയർ അഡ്വ. എം . അനിൽകുമാർ അറിയിച്ചു. പട്ടികയിൽ ഉൾപ്പെട്ടിട്ടും ഭവന നിർമ്മാണം ആരംഭിച്ചിട്ടില്ലാത്ത ഗുണഭോക്താക്കൾ 31ന് മുമ്പ് പി.എം.എ. വൈ ലൈഫ് മിഷൻ സെല്ലുമായി ബന്ധപ്പെടണം. അഞ്ചുവർഷം കഴിഞ്ഞിട്ടും ഭവന നിർമാണം ആരംഭിച്ചിട്ടില്ലാത്തവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് വിവരശേഖരണം തുടങ്ങി