mp
ബെന്നി ബഹനാൻ എം.പി ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്യുന്നു

കിഴക്കമ്പലം: പട്ടിമ​റ്റം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ബെന്നി ബഹനാൻ എം.പി ആംബുലൻസ് നൽകി. മെഡിക്കൽ ഓഫീസർ ടി.കെ. ഷീനാമോൾ ഏറ്റുവാങ്ങി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ അദ്ധ്യക്ഷനായി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ മുഖ്യാതിഥിയായി. പഞ്ചായത്തംഗം ടി.എ. ഇബ്രാഹിം, ജില്ലാ പഞ്ചായത്തംഗം ലിസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, പഞ്ചായത്തംഗംങ്ങളായ മായാ വിജയൻ, പി.കെ. അബൂബക്കർ, എം.ബി. യൂനുസ്, പഞ്ചായത്ത് സെക്രട്ടറി കെ.കെ. സുബ്രഹ്മണ്യൻ, കെ. കെ. പ്രഭാകരൻ, സി.കെ. അയ്യപ്പൻകുട്ടി, ഷൈജ അനിൽ തുടങ്ങിയവർ സംസാരിച്ചു.