മൂവാറ്റുപുഴ: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നെല്ലാട് ഗ്രാമീണ സ്വയംതൊഴിൽ കേന്ദ്രത്തിൽ പരിശീലനം നൽകുന്നു. പപ്പടനിർമ്മാണം , അച്ചാർ, മസാല പൊടികൾ (10 ദിവസം), വനിതകളുടെ ബ്യൂട്ടി പാർലർ മാനേജ്‌മെന്റ് (30 ദിവസം), പേസ്റ്ററി , കുക്കീസ്‌ , കേക്ക് (6 ദിവസം) എന്നീ തൊഴിലുകൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിനായി 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ബി.പി.എൽ വിഭാഗത്തിലുള്ളവർക്കു മുൻഗണന. പരിശീലനവും, പഠനോപകരണങ്ങളും പരിശീലനസമയത്തുള്ള ഭക്ഷണവും സൗജന്യം.വിവരങ്ങൾക്ക് 9747222619.