കൊച്ചി: ജോയിന്റ് ഫോറം ഒഫ് ട്രേഡ് യൂണിയന്റെ ( ജെ.എഫ്.ടി.യു) ആഹ്വാനപ്രകാരം നടന്ന പണിമുടക്കിൽ ജനറൽ ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനം സ്തംഭിച്ചു. അഖിലേന്ത്യാ വ്യാപകമായി നടത്തിയ ഏകദിന പണിമുടക്കിൽ പൊതുമേഖല ജനറൽ ഇൻഷ്വറൻസ് കമ്പനികളിലെ ഓഫീസർമാരും ജീവനക്കാരും പങ്കെടുത്തു. സ്വകാര്യവത്കരണ നടപടികൾ നിർത്തിവയ്ക്കുക, വേതന പരിഷ്‌കരണം നടപ്പിലാക്കുക, പെൻഷൻ-ഫാമിലി പെൻഷൻ പരിഷ്‌കരണം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്.