rajendraprasad
നെടുമ്പാശേരി ഫാർമേഴ്‌സ് സെന്ററിൽ ആരംഭിച്ച ജൈവ കലവറയിൽ വേനൽക്കാല പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പാറക്കടവ് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. രാജേന്ദ്ര പ്രസാദ് നിർവഹിക്കുന്നു.

നെടുമ്പാശേരി: നെടുമ്പാശേരി ഫാർമേഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള ജൈവകലവറയിൽ നിന്നും ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണം പാറക്കടവ് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ, സെക്രട്ടറി സാലുപോൾ, പി.എൻ. രാധാകൃഷ്ണൻ, പി.കെ. എസ്‌തോസ്, പി.പി. ശ്രീവത്സൻ, കെ.ജെ. ഫ്രാൻസിസ്, ഡേവീസ് മൊറേലി, ടി.എസ്. മുരളി, കെ.ജെ. പോൾസൺ, ടി.എസ്. ബാലചന്ദ്രൻ, സുബൈദ നാസർ, മോളി മാത്തുക്കുട്ടി, ഗീത ജോഷി എന്നിവർ പ്രസംഗിച്ചു.