
പള്ളുരുത്തി: പെരുമ്പടപ്പ് സ്വദേശിനി മിനി മരിയ ജോസിക്ക് ബിസിനസ് നടത്താനുള്ള തടസങ്ങൾ നീങ്ങി. സംരംഭം തുടങ്ങാൻ കോർപ്പറേഷൻ ഓഫീസിൽ നേരിട്ട പ്രയാസം തിരിച്ചറിഞ്ഞ് മന്ത്രി പി. രാജീവ് ഇടപെട്ടതിനെത്തുടർന്ന് സ്ഥാപനത്തിന്റെ അനുമതിക്കുള്ള തടസങ്ങൾ നീക്കിയിരുന്നു. ഇന്നലെ കോർപ്പറേഷൻ ലൈസൻസ് കൈമാറി. കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത്, ഡിവിഷൻ കൗൺസിലർ രഞ്ജിത് മാസ്റ്റർ എന്നിവർ മിനിക്ക് പൂർണ്ണ സഹായവും പിന്തുണയും നൽകി. സർക്കാർ നയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച രണ്ട് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി മേയർ എം. അനിൽകുമാർ അറിയിച്ചു. വ്യവസായ വകുപ്പാകട്ടെ അവർക്ക് ഹാൻഡ് ഹോൾഡ് സർവ്വീസ് നൽകുകയാണ്. ഇതിൽ നിന്ന് ഭിന്നമായ നിലപാട് ആരെങ്കിലും സ്വീകരിച്ചാൽ തക്കതായ നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.