
കൊച്ചി: കൊച്ചിയുടെ സ്വപ്ന പദ്ധതിയായ എറണാകുളം മാർക്കറ്റ് നവീകരണപുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് മൂന്നിന് മന്ത്രി എം. വി. ഗോവിന്ദൻ ഓൺലൈനായി നിർവഹിക്കും. താത്ക്കാലിക മാർക്കറ്റ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും . കൊച്ചി സ്മാർട്ട് സിറ്റി മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. താൽക്കാലിക മാർക്കറ്റിനായി 40,000 ചതുരശ്ര അടി സ്ഥലത്ത് ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട് . നിലവിലെ മാർക്കറ്റിലെ 215 കച്ചവടക്കാരെയും ഇവിടേക്ക് മാറ്റും. ആദ്യ ഘട്ടത്തിൽ 5 .5 കോടി രൂപയാണ് ഇതിനായി സി.എസ്.എം.എൽ ചെലവഴിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ 2,15,000 സ്‌ക്വയർ ഫീറ്റിൽ പുതിയ മാർക്കറ്റ് പണികഴിപ്പിക്കും. 72 കോടി രൂപയാണ് പദ്ധതി ചെലവ്.
ഖര ജല മാലിന്യ സംസ്‌കരണം , ജലവിതരണം, മഴവെള്ള സംഭരണം, സൗരോർജ സംവിധാനം, കാമറകൾ , പാർക്കിംഗ്, വാഹങ്ങൾ കയറ്റി ഇറക്കുന്നതിന് സൗകര്യം തുടങ്ങി എല്ലാ സംവിധാനങ്ങളും പുതിയ മാർക്കറ്റിൽ ലഭ്യമാക്കുമെന്ന് സി.എസ്.എം.എൽ സി.ഇ.ഒ ഷാനവാസ്. എസ് അറിയിച്ചു.