കൊച്ചി: സംസ്ഥാന സൗരോർജ ഗുണഭോക്തക്കൾക്കായി 20 മുതൽ 40 ശതമാനം വരെ സബ്സിഡിയോടെ സൗരോർജ പ്ലാന്റുകൾ അനുവദിക്കുന്ന സൗര തേജസ് പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ ക്യാമ്പുകൾ ഇന്നു നടക്കും. രാവിലെ ഒമ്പതു മുതൽ ഒന്നുവരെ കൗൺസിലർ ഹെൻട്രി ഓസ്റ്റിന്റെ വടുതല ബോട്ട് ജെട്ടിക്ക് സമീപമുള്ള ഓഫീസിലും കൗൺസിലർ അഡ്വ. ദീപ്തി മേരി വർഗീസിന്റെ എരൂർ വാസുദേവ് റോഡിലുള്ള ഓഫീസിലുമാണ് നടക്കുന്നത്. വിവരങ്ങൾക്ക്: 8891950220.