മരട്: ദേശീയപാതയിൽ കണ്ണാടിക്കാടിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു. സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളിലെ കേബിളുകളിലേക്കും തീപടർന്നു. ഇന്നലെ പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. സമീപത്തെ സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിപ്പെട്ടതോടെ ഉടൻ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സും പൊലീസും എത്തി തീ അണച്ചത് മൂലം വൻ ദുരന്തം ഒഴിവായി. വൈദ്യുതി പോസ്റ്റിലൂടെ വലിച്ചിട്ടുള്ള കേബിളുകളാണ് തീപിടിത്തത്തിന് കാരണമെന്ന് കെ.എസ്.ഇ.ബി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.