 
കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കടമറ്റത്ത് ആപ്പെയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ കാർ കത്തിയമർന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. കാർ പൂർണ്ണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന കറുകപ്പിള്ളി ഇഞ്ചക്കാട്ട് ഇ.പി. പോൾ (59), ലിസി (54), സോഫിയ പോൾ(24), കിങ്ങിണിമറ്റം ചാലുംകുഴിയിൽ സി.കെ. സോമൻ(67) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.