കാലടി: കാലടി പ്ലാന്റേഷനിൽ കാട്ടുപന്നി ഇരുചക്രവാഹനത്തിലിടിച്ച് രണ്ട് തോട്ടം തൊഴിലാളികൾക്ക് പരിക്കേറ്റു. അയമ്പുഴ മുവാച്ചി എം.പി.അജി (49), ഭാര്യ ടി.എ.രജിത (40) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയഴ്ച പുലർച്ചെ അഞ്ചിന് ബൈക്കിൽ ജോലിക്ക് പോകുമ്പോൾ കാട്ടുപന്നി വാഹനത്തിലടിച്ച് വണ്ടി മറിഞ്ഞാണ് പരിക്കേറ്റത്. മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല.