കൊച്ചി: കുടിവെള്ള ക്ഷാമം രൂക്ഷമായ വാർഡുകളിൽ ടാങ്കർ ലോറികളിൽ ശുദ്ധജല വിതരണം നടത്താൻ ജില്ലാ കളക്ടർ ജാഫർ മാലിക് നിർദ്ദേശിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിൽ പറയുന്ന പ്രദേശങ്ങളിലായിരിക്കണം ജലവിതരണം നടത്തേണ്ടത്.

കുടിവെള്ള വിതരണം നടത്തുന്നതിനു ടാങ്കറുകളിൽ ജി.പി.എസ് സംവിധാനം വേണം. കൂടാതെ ടാങ്കറുകളിൽ ജല അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനിൽ നിന്നും മാത്രം വിതരണത്തിനായി കുടിവെളളം ശേഖരിക്കേണ്ടത്. ടാങ്കർ ലോറികളുടെ വാടകയും, ഡ്രൈവർക്കുള്ള വേതനം, മറ്റു ചെലവുകൾ എന്നിവ പഞ്ചായത്തിലെ തനത് ഫണ്ടിൽ നിന്നും വഹിക്കണം. ദുരന്ത നിവാരണ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ചതും പഞ്ചായത്തിനു കൈമാറിയതുമായ വാട്ടർ കിയോസ്‌ക്കുകളുള്ള പക്ഷം കിയോസ്‌കുകൾ മുഖേന കുടിവെള്ളം വിതരണം നടത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.