കോലഞ്ചേരി: കർഷകർ കേന്ദ്രസർക്കാരിന്റെ പുതിയ നിർദ്ദേശപ്രകാരമുള്ള വിള ഇൻഷ്വറൻസെടുക്കണം. ഇത് ചെയ്യാത്തവർക്ക് സംസ്ഥാനസർക്കാരിൽ നിന്നോ തദ്ദേശസ്ഥാപനങ്ങളിൽ നിന്നോ സബ്‌സിഡികൾ ലഭിക്കില്ല. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ നെൽക്കർഷകരും ഫെബ്രുവരി 5 ന് മുമ്പ് ഇൻഷ്വറൻസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാത്രമാണ് സബ്‌സിഡി നല്കാൻ സാധിക്കുകയുള്ളുവെന്ന് പ്രസിഡന്റ് വി.ആർ. അശോകൻ അറിയിച്ചു. കർഷകർ അതാതു പഞ്ചായത്തിലെ കൃഷി ഓഫീസർമാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.