കൊച്ചി: കൊവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കു നൽകുന്ന എക്സ്ഗ്രേഷ്യ ധനസഹായത്തിന് അർഹരായവർ രണ്ടു ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കുന്നതിനുള്ള നടപടികൾ ജില്ലയിൽ വേഗത്തിലാക്കാൻ കളക്ടർ ജാഫർ മാലിക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് അറിയിപ്പ്.
എക്സ് ഗ്രേഷ്യ 50,000 രൂപ ധനസഹായത്തിന് അപേക്ഷിക്കാത്തവരുടെ പട്ടിക തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കി. ഗുണഭോക്താക്കളെ കൊണ്ട് അപേക്ഷ സമർപ്പിക്കൽ നടപടി വേഗത്തിലാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കുള്ള നിർദ്ദേശം. വില്ലേജ് ഓഫീസർമാർ, പി.എച്ച്.സി മെഡിക്കൽ ഓഫീസർമാർ, ആശാപ്രവർത്തകർ എന്നിവർ ഇതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
വില്ലേജ് ഓഫീസുകളെയോ അക്ഷയ കേന്ദ്രങ്ങളെയോ സമീപിക്കണം
കൊവിഡ് മരണ സർട്ടിഫിക്കറ്റിനായി കാത്തിരിക്കേണ്ടതില്ല
പോർട്ടലിൽ കോവിഡ് മരണ സർട്ടിഫിക്കറ്റ് നമ്പർ പരിശോധിച്ച് വിവരങ്ങൾ കൃത്യമാണോയെന്ന് വില്ലേജ് ഓഫീസർമാർ ഉറപ്പാക്കും
ലീഗൽ ഹയർഷിപ്പ് (അനന്തരാവകാശ) സർട്ടിഫിക്കറ്റും നൽകേണ്ടതില്ല. ബന്ധം തെളിയിക്കുന്ന റേഷൻ കാർഡിന്റെ പകർപ്പ് മതി
അപേക്ഷിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് വില്ലേജ് ഓഫീസർമാർ, അക്ഷയകേന്ദ്രങ്ങൾ ആവശ്യമായ സഹായം നൽകും
ഡത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് നമ്പർ നൽകിയും അപേക്ഷ സമർപ്പിക്കാം. ഡി.എം.ഒ ഒപ്പിട്ട സർട്ടിഫിക്കറ്റ് നിർബന്ധമില്ല
https://covid19.kerala.gov.in/deathinfo ൽ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റിന്റെ വിശദ വിവരം ലഭിക്കും
6,198- ജില്ലയിൽ കൊവിഡ്മൂലം മരിച്ചവർ 3,900- എക്സ് ഗ്രേഷ്യ ധനസഹായത്തിനു അപേക്ഷിച്ചത്
ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം
ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉരുന്നതിനേത്തുടർന്ന് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ജില്ലാ ആരോഗ്യ വിഭാഗം.
ജില്ലയിലെ ജനസംഖ്യയുടെ 19.31% പേർക്ക് രോഗബാധ
ഇതുവരെ ബാധിച്ചത്- 7,37,636 പേർക്ക്
അഞ്ചിലൊരാൾക്ക് രോഗ ബാധ
രോഗബാധിതർ കൂടുതൽ 20നും 60നുമിടയിൽ
ആക്റ്റീവ് ക്ലസ്റ്ററുകളുടെ എണ്ണം 60
കൊവിഡ് മരണങ്ങൾ- 6,212
കൂടുതൽ മരണം പുരുഷന്മാർ- 65.13 %.
വാക്സിനെടുക്കാത്തവരിലാണു കൂടുതൽ മരണം- 87.13%
അനുബന്ധ രോഗമുള്ളവർ ശ്രദ്ധിക്കാൻ
ഉയർന്ന പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം പോലെയുള്ള അനുബന്ധ രോഗങ്ങളുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഗൃഹപരിചരണം സ്വീകരിക്കാവൂ
അനുബന്ധ രോഗങ്ങളുള്ളവർ രോഗം ബാധിച്ചാൽ ഡോക്ടറെ അറിയിക്കണം
അപായ സൂചനകൾ ദിവസവും നിരീക്ഷിക്കണം.
പൾസ് ഓക്സിമീറ്റർ ലഭ്യമല്ലെങ്കിൽ ബ്രെത്ത് ഹോൾഡിംഗ് ടെസ്റ്റ് ചെയ്യണം.
ഗൃഹ പരിചരണത്തിലുള്ളവർ വീട്ടിൽ കൂടെയുള്ളവർക്കു രോഗം പകരുന്നില്ലെന്നു ശ്രദ്ധിക്കണം
രോഗം മൂർച്ഛിക്കാതിരിക്കാൻ യഥാസമയം ഡോക്ടറുമായി ബന്ധപ്പെടണം
ജില്ലാ കൺട്രോൾറൂം നമ്പർ : 0484 2368802/2368702
സംശയനിവാരണത്തിന്
ജില്ലാതല കൺട്രോൾ റൂം - 1077 (ടോൾ ഫ്രീ നമ്പർ)
ഫോൺ - 0484- 2423513, 9400021077