exhibition

കൊച്ചി: ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അശാന്തം സംസ്ഥാനതല ചിത്ര പ്രദർശനം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ചിത്രകാരൻ എം.എ. ജോണി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം സുരേഷ്, സെക്രട്ടറി സിന്ധു, മോളി അശാന്തൻ എന്നിവർ സംസാരിച്ചു. ചിത്രപ്രദർശനം 31ന് അവസാനിക്കും. ജനുവരി 31ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടത്താനിരുന്ന അശാന്തൻ ചിത്രകലാ പുരസ്ക്കാര ചടങ്ങ് മാറ്റി വച്ചതായി​ കൺ​വീനർ എൻ.എ. മണി​ അറി​യി​ച്ചു.