നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ഇന്നലെ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് 1.600 കിലോ സ്വർണം പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് സംഘമാണ് വിമാനത്താവളത്തിലെത്തി സ്വർണ്ണം പിടികൂടിയത്. സ്വർണം മിശ്രിതമാക്കി മലദ്വാരത്തിലും അടിവസ്ത്രത്തിനുള്ളിലുമാണ് ഒളിപ്പിച്ചിരുന്നത്.