ആലുവ: ചൂർണിക്കര പഞ്ചായത്ത് കർഷകർക്ക് സൗജന്യമായി നൽകുന്ന വാഴക്കന്ന് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, കൃഷി ഓഫീസർ അരുൺ പോൾ, മെമ്പർമാരായ സി.പി. നൗഷാദ്, ലൈല അബ്ദുൾ ഖാദർ, രമണൻ ചേലാക്കുന്ന്, സുബൈദ യൂസഫ്, സബിത സുബൈർ, പി.വി. വിനീഷ്, കൃഷി അസിസ്റ്റന്റ് സരിത എന്നിവർ പങ്കെടുത്തു. 1500 സാധാരണ വാഴക്കന്നുകളും 3500 ടിഷ്യു കൾച്ചർ നേന്ത്ര വാഴതൈകളുമാണ് വിതരണം ചെയ്തത്.