നെടുമ്പാശേരി: ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം മൂലം നെടുമ്പാശേരി ഗ്രാമപഞ്ചായത്തിനെ മലേറിയ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. മലേറിയ വിമുക്ത പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് നിർവ്വഹിച്ചു. ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി കൈയ്യാല അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ബിജി സുരേഷ്, ശോഭ ഭാരതൻ, ഡോ. ബെറ്റി ആന്റണി, എച്ച്.ഐ ഡി.വി. ശ്രീലേഖ, സി.എൻ. കുശല എന്നിവർ പ്രസംഗിച്ചു.