തൃക്കാക്കര: പ്രേമാഭ്യാർത്ഥന നിരസിച്ച സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ യുവാവിനെ തൃക്കാക്കര പൊലീസ് പിടികൂടി. ആലുവ.വെളിയത്തുനാട് സ്വദേശി കൈയ്യാലപ്പറമ്പിൽ വീട്ടിൽ വിഷ്ണു അനിലിനെയാണ് (20) തൃക്കാക്കര പൊലീസ് പിടികൂടിയത്. ഡിസംബർ 29ന് വെളുപ്പിന് രണ്ടുമണിയോടെയാണ് സംഭവം. തൃക്കാക്കര സ്വദേശിയുടെ വീട്ടിലേക്കാണ് പടക്കമെറിഞ്ഞത്. പടക്കമേറിൽ പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു. സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് കുടുംബം ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തൃക്കാക്കര സി.ഐ ആർ. ഷാബു, എസ്.ഐ മാരായ വി.വി. വിഷ്ണു, റോയ് കെ. പുന്നൂസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.