
കുറുപ്പംപടി: വേനൽമഴ ലഭിക്കാതെ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുന്നത്തുനാട് താലൂക്കിന്റെ പരിധിയിൽ കലക്ടറുടെ ഓർഡർ വാങ്ങി ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിച്ച് മാതൃകയായി മുടക്കുഴ ഗ്രാമപഞ്ചായത്ത്. ടാങ്കർ ലോറികളിൽ നിന്ന് ഗുണഭോക്താക്കൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ വിതരണ ഉദ്ഘാടനം പാണ്ടിക്കാട് വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് .എ.പോൾ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വൽസ വേലായുധൻ, റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.കെ.സണ്ണി എന്നിവർ പങ്കെടുത്തു.