കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31വരെയുള്ള കാലയളവിലേക്കാണ് നിയമനം. മെഡിക്കൽ ഓഫീസർ 20, സ്റ്റാഫ് നേഴ്‌സ് 40, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആറ്, ക്ലീനിംഗ് സ്റ്റാഫ് 30 എന്നിങ്ങനെയാണ് ഒഴിവുകൾ. വിവരങ്ങൾക്ക്: 0484 2754000, 0484 2754456.