death

മലയാറ്റൂർ: സഹോദരനോടൊപ്പം പെരിയാറിൽ തോട്ടുവാക്കവലയ്ക്കടുത്ത് പാറക്കടവ് കുളിക്കടവിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. സെബിയൂർ ചെറുപിള്ളി ബൈജുവിന്റെ മകൻ അരുണാണ് (11) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് അപകടം. കരച്ചിൽകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരൻ അലനെ നാട്ടുകാർ രക്ഷപെടുത്തി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുണിന്റെ മൃതദേഹം മോർച്ചറിയിൽ. താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ്. അലൻ മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മാതാവ്: ബിന്ദു.