കൊച്ചി: കൊച്ചി കപ്പൽശാലയിൽനിന്ന് ചെമ്പുകമ്പികളും കപ്പൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബ്രാസ് ഫ്ളഞ്ചറുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കപ്പൽശാലയിലെ കരാർ തൊഴിലാളിയായ എഞ്ചിൻറൂം മെക്കാനിക്കൽ ജോലിചെയ്തുവന്നിരുന്ന മലപ്പുറം തെയ്യാലിങ്കൽ കുന്നുമ്മേൽ വീട്ടിൽ ദിലീപാണ് (32) അറസ്റ്റിലായത്. ഇയാൾ മുമ്പും കപ്പൽശാലയിൽനിന്ന് മോഷണം നടത്തിയിട്ടുള്ളതായി സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിൽ എറണാകുളം സൗത്ത് എസ്.എച്ച്.ഒ ഫൈസലിന്റെ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.