kklm

കൂത്താട്ടുകുളം: ഉപ്പുകണ്ടം മുട്ടപ്പള്ളിൽ കെ.ജെ. തോമസ് (90 തൊടുപുഴ മുട്ടപ്പള്ളിൽ വൈദ്യശാല) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. പിറവം മുൻ എം.എൽ.എ എം.ജെ. ജേക്കബിന്റെ സഹോദരനാണ്. ഭാര്യ: മണർകാട് പൈനുങ്കൽ ലീലാമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ജിജി (എസ്.ബി.ഐ വെളിയന്നൂർ), വിജി (അദ്ധ്യാപിക അഡ്വഞ്ചർ പബ്ലിക് സ്കൂൾ, പാമ്പാക്കുട), ഷിജി, ലൈജി. മരുമക്കൾ: റോയി, അഡ്വ. ഗ്ലൈസൻ (നോട്ടറി പബ്ലിക്), സജിൻ, പരേതനായ ജോൺസൻ.