df

കൊച്ചി: ബയോമെഡിക്കൽ ഗവേഷണങ്ങളുടെ രൂപീകരണത്തിനും ഏകോപനത്തിനും പ്രോത്സാഹനത്തിനുമായുള്ള രാജ്യത്തെ ഉന്നത സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം. ആർ) അഡ്വാൻസ്ഡ് സെന്റർ ഫോർ ക്ലിനിക്കൽ ട്രയൽസ് (എ.സി.സി. ടി) ആയി അമൃത ആശുപത്രിയെ തിരഞ്ഞെടുത്തു. ദക്ഷിണേന്ത്യയിലെ മൂന്ന് ആശുപത്രികൾക്കാണ് അംഗീകാരം ലഭിച്ചത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഏക ആശുപത്രിയാണ് അമൃത. രാജ്യത്തൊട്ടാകെ 12 ആശുപത്രികളാണ് ബഹുമതിക്ക് അർഹമായത്.
വൈദ്യസേവന രംഗത്തെ മികവിന്റെ സാക്ഷ്യമാണ് അംഗീകാരമെന്ന് അഡ്വാൻസ്ഡ് സെന്റർ ഫോർ ക്ലിനിക്കൽ ട്രയൽസിന് നേതൃത്വം നൽകുന്ന അമൃത ആശുപത്രിയിലെ കാർഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ജയ്ദീപ് മേനോൻ പറഞ്ഞു.