കൊച്ചി: നഗരത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയമാണെന്ന് ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു. മുൻ തരംഗങ്ങളിൽ രോഗികളെ ക്വാറന്റൈൻ ചെയ്യുന്നതിനായി ഡോമിസിലിയറി കെയർ യൂണിറ്റുകൾ ഒരുക്കിയിരുന്നു. ഇപ്പോൾ ആ സൗകര്യമില്ലാത്തതിനാൽ രോഗികൾ വീടുകളിൽ തുടരാൻ നിർബന്ധിതരാകുന്നു. കൊവിഡ് വകവയ്ക്കാതെ ആളുകൾ പുറത്തിറങ്ങുന്നതിനാൽ രോഗവ്യാപനം രൂക്ഷമാകുന്നു. മുമ്പ് സ്വകാര്യ ആശുപ്രതികളിലും കാസ്പിൽ ഉൾപ്പെടുത്തി ചികിത്സ സൗജന്യം ലഭ്യമായിരുന്നു, ഇപ്പോൾ അതും നിഷേധിച്ചിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികളെയെങ്കിലും ആവശ്യമെങ്കിൽ ഷിഫ്റ്റ് ചെയ്യുന്നതിനും ചികിത്സ നിർണ്ണയിക്കുന്നതിനും കേന്ദ്രീകൃത സംവിധാനം സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന് പരാതി നൽകിയതായി എം.എൽ.എ അറിയിച്ചു.