
കൊച്ചി: മറ്റൊരാളുടെ ഫോട്ടോ തന്റേതാണെന്ന് പ്രചരിപ്പിച്ച ഓൺലൈൻ മാദ്ധ്യമത്തിനെതിരെ യുവനടി സൈബർ സെല്ലിൽ പരാതി നൽകി. ടി.വി അവതാരക കൂടിയായ കാക്കനാട് സ്വദേശിനി സൂര്യതാരയാണ് പരാതിക്കാരി.
കടയിൽ നിന്ന് വാങ്ങിയ ദോശമാവമൊഴിച്ച് ചുട്ട ദോശയിൽ നിന്ന് സൂര്യതാരയ്ക്ക് സ്വർണ്ണ മുക്കുത്തി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച ഓൺലൈൻ വാർത്തയിൽ തന്നെക്കാൾ പ്രായം കൂടിയ മറ്റാരുടെയോ ഫോട്ടോയാണ് തന്റെ പേര് അടിക്കുറിപ്പായി നൽകിയത്. തന്റെ പേരിൽ ഫോട്ടോ നൽകി മറ്റൊരാളെയയും വഞ്ചിച്ചു. സിനിമയിൽ അഭിനയിക്കാൻ തനിക്ക് ഒരു സംവിധാകൻ നൽകിയ കരാറും മറ്റൊരാളുടെ ചിത്രത്തിനൊപ്പം മുമ്പ് പ്രസിദ്ധീകരിച്ചതായും ഇൻഫോപാർക്ക് സൈബർ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.