df

കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകുന്ന എക്‌സ്ഗ്രേഷ്യ 50,000 രൂപ ധനസഹായത്തിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടർനടപടി സ്വീകരിക്കാൻ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക് ഉത്തരവിട്ടു. എല്ലാ വില്ലേജ് ഓഫീസർമാരും ഞായർ വൈകിട്ട് നാലുവരെ എക്‌സ്ഗ്രേഷ്യ അപേക്ഷകൾ സ്വീകരിച്ചെന്ന് ഉറപ്പാക്കി അഞ്ചിനകം തുടർനടപടികൾ പൂർത്തിയാക്കണം. ദുരന്തനിവാരണം, ഫിനാൻസ്, അക്കൗണ്ട് സെക്ഷനുകളിലെ 15 ജീവനക്കാരെ ഉൾപ്പെടുത്തി കളക്ടറേറ്റിൽ വൈകിട്ട് ഏഴിനകം എക്‌സ്ഗ്രേഷ്യ അപേക്ഷാനടപടിക്രമങ്ങൾ പൂർത്തിയാക്കി ട്രഷറിക്കു സമർപ്പിക്കണം. ഇനിയും അപേക്ഷ സമർപ്പിക്കുവാനുള്ളവർ അതത് വില്ലേജ് ഓഫീസുകളിലോ അക്ഷയ കേന്ദ്രങ്ങളിലോ സമീപിക്കണം.