df

കൊച്ചി: സെന്റ് ആൽബർട്‌സ് കോളേജിനു മുൻവശമുള്ള ബസ് സ്റ്റോപ്പിന് അടുത്ത് യു ടേൺ എടുക്കുന്നത് കൂടുതൽ ഗതാഗത തടസം ഉണ്ടാക്കുമെന്ന് കോളേജ് കെ.എസ്.യു കൂട്ടായ്മായ ജ്വാല ചെയർമാൻ അഡ്വ സുധീഷ് കുമാർ പറഞ്ഞു. ബസ് സ്റ്റോപ്പിൽ ബസ് നിറുത്തിയിടുമ്പോൾ യു ടേൺ എടുക്കാൻ താമസം വരുകയും ട്രാഫിക് തടസം ഉണ്ടാവുകയും ചെയ്യും. അതിനാൽ യു ടേൺ തടസം കുറയ്ക്കും വിധം കൃത്യമായി മാർക്കു ചെയ്തു നൽകണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ജ്വാല സെക്രട്ടറി അബിജിത്ത് കെ. ജോൺ എറണാകുളം ട്രാഫിക്ക് വെസ്റ്റ് എ.സി.പി.ക്ക് പരാതി നല്കി.